PAGES

Thursday, 19 November 2015


സ്കൂളിലൊരു പച്ചക്കറിതോട്ടം -





   മട്ടുപ്പാവിൽ ബാഗിൽ മണ്ണ് നിറച്ച് ജൈവ പച്ചക്കറി കൃഷി നടത്തി വിളവെടുത്ത് അത് ഉച്ച   ഭക്ഷണത്തിലെ കറിയുടെ  ഭാഗമാക്കുക . ഇത് ഏതൊരാൾക്കും ആനന്ദം നൽകുന്നതാണ്.
കൂളിയാട് സ്കൂളിലെ പച്ചക്കറി  വിളവെടുപ്പ് ചീമേനി കൃഷി ഓഫീസർ നിർവഹിച്ചു . ചന്ദ്രൻമാഷിന്റെ മേൽ നോട്ടത്തിൽ നടത്തിയ പച്ചക്കറി കൃഷിയിൽ സ്കൂൾ സയൻസ് ക്ലബ്  , സോഷ്യൽ സയൻസ്  ക്ലബ് തുടങ്ങിയ ക്ലബ്ബുകളിലെ കൂട്ടുകാർ പങ്കാളികളായി.



                                                                       കൂടുതൽ ചിത്രങ്ങൾ  ഗ്യാലറിയിൽ
                                                                                   

Friday, 6 November 2015

ക്ലാസിൽ  ഒരു സദ്യ 
നാലാം ക്ലാസിലെ  പാഠഭാഗവുമായി ബന്ധപ്പെട്ട്  ക്ലാസിലെ കൂട്ടുകാരും അധ്യാപികമാരും ചേർന്ന് തയ്യാറാക്കിയ സദ്യ പുതിയൊരനുഭവമായി . കൂട്ടുകാർക്കെന്നും നാവിൽ വെള്ളമൂറുന്ന ഒരു പാടു  വിഭവങ്ങളുമായി ഉള്ളവനും ഇല്ലാത്തവനും എന്ന ഭാവഭേദമില്ലാതെ  അവനവന്റെ  അടുക്കളയിൽ രക്ഷിതാക്കളെ കൊണ്ടു പാചകം ചെയ്യിച്ചു  അതെന്റെ കൂട്ടുകാരന്  കൊടുത്ത്  അവന്റെ വിഭവം എനിക്കും കഴിക്കണമെന്ന്  തീരുമാനിച്ച് ക്ലാസിലിരുന്ന്  കൂട്ടുകാരോടൊപ്പം സദ്യ കഴിക്കുക.  ഇത്  ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ തന്നെ മറക്കാനാകാത്ത അനുഭവങ്ങലിലൊന്നായിരിക്കും .