PAGES

Wednesday, 16 December 2015

ഇന്റർ നാഷണൽ ഷോട്ടോക്കാൻ കരാട്ടെ ക്യാമ്പിൽ പങ്കെടുത്ത കൂളിയാട്  സ്കൂളിലെ കൂട്ടുകാർ

Thursday, 19 November 2015


സ്കൂളിലൊരു പച്ചക്കറിതോട്ടം -





   മട്ടുപ്പാവിൽ ബാഗിൽ മണ്ണ് നിറച്ച് ജൈവ പച്ചക്കറി കൃഷി നടത്തി വിളവെടുത്ത് അത് ഉച്ച   ഭക്ഷണത്തിലെ കറിയുടെ  ഭാഗമാക്കുക . ഇത് ഏതൊരാൾക്കും ആനന്ദം നൽകുന്നതാണ്.
കൂളിയാട് സ്കൂളിലെ പച്ചക്കറി  വിളവെടുപ്പ് ചീമേനി കൃഷി ഓഫീസർ നിർവഹിച്ചു . ചന്ദ്രൻമാഷിന്റെ മേൽ നോട്ടത്തിൽ നടത്തിയ പച്ചക്കറി കൃഷിയിൽ സ്കൂൾ സയൻസ് ക്ലബ്  , സോഷ്യൽ സയൻസ്  ക്ലബ് തുടങ്ങിയ ക്ലബ്ബുകളിലെ കൂട്ടുകാർ പങ്കാളികളായി.



                                                                       കൂടുതൽ ചിത്രങ്ങൾ  ഗ്യാലറിയിൽ
                                                                                   

Friday, 6 November 2015

ക്ലാസിൽ  ഒരു സദ്യ 
നാലാം ക്ലാസിലെ  പാഠഭാഗവുമായി ബന്ധപ്പെട്ട്  ക്ലാസിലെ കൂട്ടുകാരും അധ്യാപികമാരും ചേർന്ന് തയ്യാറാക്കിയ സദ്യ പുതിയൊരനുഭവമായി . കൂട്ടുകാർക്കെന്നും നാവിൽ വെള്ളമൂറുന്ന ഒരു പാടു  വിഭവങ്ങളുമായി ഉള്ളവനും ഇല്ലാത്തവനും എന്ന ഭാവഭേദമില്ലാതെ  അവനവന്റെ  അടുക്കളയിൽ രക്ഷിതാക്കളെ കൊണ്ടു പാചകം ചെയ്യിച്ചു  അതെന്റെ കൂട്ടുകാരന്  കൊടുത്ത്  അവന്റെ വിഭവം എനിക്കും കഴിക്കണമെന്ന്  തീരുമാനിച്ച് ക്ലാസിലിരുന്ന്  കൂട്ടുകാരോടൊപ്പം സദ്യ കഴിക്കുക.  ഇത്  ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ തന്നെ മറക്കാനാകാത്ത അനുഭവങ്ങലിലൊന്നായിരിക്കും . 



 

Thursday, 22 October 2015

ശാസ്ത്രോൽസവം  2015-

പ്രവർത്തി പരിചയ മേള - ചെറുവത്തൂർ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച സ്കൂളിന്റെ അഭിമാന താരങ്ങൾ .
    മെറ്റൽ എൻഗ്രേവിംഗ്  എൽ .പി വിഭാഗം ഒന്നാം സ്ഥാനം - നവജ്യോത്.കെ

    ഷീറ്റ് മെറ്റൽ വർക്ക്‌ -എൽ .പി വിഭാഗം ഒന്നാം സ്ഥാനം- അമൽ കൃഷ്ണ .കെ

           വയറിംഗ് -എൽ .പി വിഭാഗം ഒന്നാം സ്ഥാനം- ദിൽജിത് .വി.വി

           ഷീറ്റ് മെറ്റൽ വർക്ക്‌ -യു  .പി വിഭാഗം ഒന്നാം സ്ഥാനം- അഭിനവ് .ടി.കെ

       മെറ്റൽ എൻഗ്രേവിംഗ്  യു .പി വിഭാഗം മൂന്നാം സ്ഥാനം - ശരത്. കെ

     ചോക്ക് നിർമാണം -യു പി വിഭാഗം -മൂന്നാം സ്ഥാനം -അഭിഷേക്.വി.വി
            പ്രവർത്തി പരിചയ മേള-സബ് ജില്ലാ മത്സര വിജയികൾ

Tuesday, 22 September 2015

വിത്ത് വിതരണം 
                  സ്കൂളിലെ എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്ത്  ഹെട്മിസ്ട്രെസ്സ്  വിതരണം ചെയ്യുന്നു. 
സ്കൂളിലൊരു പച്ചക്കറി തോട്ടം 
                    പച്ചക്കറി തോട്ടമൊരുക്കുന്ന കുട്ടികൾ

Thursday, 20 August 2015

ഓണാഘോഷം 2015 
                                               സ്കൂൾ ഓണസദ്യ 22-08-2015

                                 സ്കൂൾ ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലേർപ്പെട്ട  പി ടി എ അംഗങ്ങൾ

Saturday, 15 August 2015

സ്വാതന്ത്ര ദിനാഘോഷം 2015 

സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി   രാവിലെ  ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ലളിത കെ വി പതാകയുയർത്തി .പി ടി എ പ്രസിഡണ്ട് ശ്രീ കെ കരുണാകരൻ ,പഞ്ചായത്ത് മെമ്പർ ശ്രീ യു രാഘവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Wednesday, 15 July 2015

എൽ എസ് എസ് 2015

           2014-15 വർഷം ചെറുവത്തൂർ സബ്ജില്ലയിൽ നിന്നും ഉയർന്ന മാർക്കോടെ   എൽ എസ് എസ്  നേടിയ കുമാരി അപർണ.വി.വി

Friday, 12 June 2015

മണ്ണിൽ പൊന്നു വിളയിക്കാം

                ലെയറിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ഏഴാം തരം വിദ്യാർഥികൾ




                     ജൈവ പച്ചക്കറി പ്രാരംഭ പ്രവർത്തനം
          അന്താരാഷ്ട്ര മണ്ണ് വർഷം - മണ്ണിൽ പൊന്നു വിളയിക്കാം

Friday, 5 June 2015

ലോക പരിസ്ഥിതി ദിനം -2015
                              വിതരണം ചെയ്ത വൃക്ഷ തൈകളുമായി കുട്ടികൾ

Monday, 1 June 2015

സ്കൂള്‍ പ്രവേശനോത്സവം-2016

              സ്കൂള്‍ പ്രവേശനോത്സവം-2016
 കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി.പ്രധാനാധ്യാപകന്‍ ശ്രീ.കെ.ടി.വി.നാരായണന്‍മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടുകൂടി  ചടങ്ങ് ആരംഭിച്ചു.പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.സുകുമാരന്റെ അധ്യക്ഷതയില്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.കരുണാകരന്‍, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.കെ.പി.വനജ,ഹൈസ്കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീ.പി.വി.ദാമോദരന്‍, ശ്രീ സലാം ഹാജി ചാനടുക്കം തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.വി.വിജയന്‍മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.ഘോഷയാത്ര, പഠനോപകരണ വിതരണം, അക്ഷര ദീപം തെളിയിക്കല്‍ ,പായസ വിതരണം തുടങ്ങിയ പരിപാടികളും നടന്നു.








Wednesday, 18 February 2015

നൃത്ത - കരാട്ടെ പരിശീലനം



                സ്കൂളിലെ നൃത്ത - കരാട്ടെ പരിശീലന ക്ലാസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍.