PAGES

RESOURSE


ക്ലാസ് പി ടി എ 2015-16
         9 - 015
                                                ഒന്നാം ക്ലാസ്
                                             മൂന്നാം ക്ലാസ്
                                             നാലാം ക്ലാസ്
                                          ആറാം ക്ലാസ് എ ,ബി
                       
                                             ഏഴാം ക്ലാസ്



13-11-2014

ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി[3][4]. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.
ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്[5]. സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും ബാരിസ്റ്റർ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്[6]. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി.ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു[7].
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമാണെന്നു പറയാം. മതനിരപേക്ഷമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്നതായിരുന്നു നെഹ്രുവിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിലേക്കുള്ള വഴി അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ മുന്നേറ്റം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. ഒരു നീണ്ട കാലത്തെ ജയിൽവാസത്തിനുശേഷം തികച്ചും പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് നെഹ്രു മടങ്ങി വന്നത്. മുസ്ലീം ലീഗും അതിന്റെ നേതാവ് മുഹമ്മദാലി ജിന്നയും അപ്പോഴേക്കും വളരെ പ്രധാനപ്പെട്ട ഒരു ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. നെഹ്രുവും ജിന്നയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനേച്ചൊല്ലിയുള്ള തർക്കങ്ങൾ 1947ൽ ഇന്ത്യയെ രക്തരൂക്ഷിതമായ പിളർപ്പിലേക്കു നയിച്ചു[8].
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി[6][9]. നെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്[10][11]. കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്[12].



27/10/2014
കേരളപ്പിറവി ക്വിസ്
1. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ?
    കേരളം

2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
    1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)

3. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?
    1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)

4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?
    1957 ഏപ്രില്‍ 27

5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?
    ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള

7. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
   കെ കരുണാകരന്‍

8. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
    ഇ കെ നായനാര്‍ (4009 ദിവസം)

9. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
    സി അച്ചുത മേനോന്‍ (2364 ദിവസം)

10. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി:
    സി അച്ചുത മേനോന്‍
11. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
    ആര്‍ ശങ്കര്‍

12. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി:
    ആര്‍ ശങ്കര്‍

13. കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:
    സി അച്ചുതമേനോന്‍

14. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി:
    പട്ടം താണുപിള്ള

15. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
    പട്ടം താണുപിള്ള
16. 19 ം നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി:
    പട്ടം താണുപിള്ള

17. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി:
    ഇ കെ നായനാര്‍

18. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
    കെ കരുണാകരന്‍

19. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി:
    വി എസ് അച്ചുതാനന്ദന്‍

20. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
     എ കെ ആന്റണി
21. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി:
    കെ കരുണാകരന്‍

22. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ പദവികള്‍ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി:
    പി കെ വാസുദേവന്‍ നായര്‍

23. കേരളാനിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ്?
    ആര്‍ ശങ്കര്‍, സി അച്ചുതമേനോന്‍, ഇ കെ നായനാര്‍

24. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി:
    ആര്‍ ശങ്കര്‍

25. കേരളത്തില്‍ എത്ര പേര്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്?
    3(ആര്‍ ശങ്കര്‍, സി എച്ച് മുഹമ്മദ് കോയ, കെ അവുക്കാദര്‍കുട്ടി നഹ
 26. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
    ആര്‍ ശങ്കര്‍

27. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?
    ബി രാമകൃഷ്ണറാവു

28. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ആര്?
    ബി രാമകൃഷ്ണറാവു

29. കേരള ഗവര്‍ണര്‍ ആയിരുന്ന ആദ്യ വനിത:
    ജ്യോതി വെങ്കിടാചലം

30. കേരള ഗവര്‍ണറായ ഏക മലയാളി:
    വി വിശ്വനാഥന്‍
 31. പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവര്‍ണര്‍
   സിക്കന്ദര്‍ ഭക്ത്

32. കേരള ഗവര്‍ണര്‍ സ്ഥനം വഹിച്ച ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി:
   വി വി ഗിരി

33. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര്‍ ആരായിരുന്നു?
    റോസമ്മ പുന്നൂസ്

34. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
    ശങ്കരനാരായണന്‍ തമ്പി

35. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍:
     സി എച്ച് മുഹമ്മദ് കോയ
 36. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി:
    വക്കം പുരുഷോത്തമന്‍

37. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി:
    എം വിജയകുമാര്‍

38. ഏറ്റവും കൂടുതല്‍ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍:
    എ സി ജോസ് (8 തവണ)

39. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
    കെ ഒ അയിഷാഭായി

40. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
    കെ ഒ അയിഷാഭായി
 41. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍:
   കെ ഒ അയിഷാഭായി

42. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?
    എന്‍.ശക്തന്‍

43. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?
    പി ടി ചാക്കോ

44. കേരളാ നിയമസഭയില്‍ കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്?
     ഇ എം എസ് നമ്പൂതിരിപ്പാട്

45. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്?
     ഉമ്മന്‍ ചാണ്ടി
 46. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
    11

47. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു?
    കെ ആര്‍ ഗൗരി അമ്മ

48. ഒന്നാം നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു?
    6

49. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
     കെ ആര്‍ ഗൗരി അമ്മ

50. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?
    സി അച്ചുത മേനോന്‍
 51. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി:
    ജോസഫ് മുണ്ടശ്ശേരി

52. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി:
     കെ പി ഗോപാലന്‍

53. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി:
     വി ആര്‍ കൃഷ്ണയ്യര്‍

54. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി:
    എ ആര്‍ മേനോന്‍

55. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി:
    പി കെ ചാത്തന്‍ മാസ്റ്റര്‍
56. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി:
    ടി എ മജീദ്

57. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി:
     കെ സി ജോര്‍ജ്ജ്

58. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി:
    കെ ആര്‍ ഗൗരി

59. കേരളത്തിലെ ആദ്യ തൊഴില്‍, ഗതാഗത വകുപ്പ് മന്ത്രി:
    ടി വി തോമസ്

60. ഒന്നാം മന്ത്രി സഭയിലെ മന്ത്രി ദമ്പതികള്‍ ആരൊക്കെയായിരുന്നു?
     ടി വി തോമസും കെ ആര്‍ ഗൗരിയും 
 61. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
    കെ സി ജോര്‍ജ്ജ്

62. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ഏത്?
     ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍

63. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്?
     വി കെ വേലപ്പന്‍

64. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്?
     കെ എം മാണി

65. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്ത്രി:
     കെ മുരളീധരന്‍
 66. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
    കെ മുരളീധരന്‍

67. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി:
    കെ ബി ഗണേഷ് കുമാര്‍

68. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി:
    ഡോ എ ആര്‍ മേനോന്‍

69. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി:
    കെ എം മാണി 
70. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി:
    കെ എം മാണി
 71. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
    എം പി വീരേന്ദ്രകുമാര്‍

72. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
    വില്യം ഹാമില്‍ടണ്‍ ഡിക്രൂസ്

73. കേരളാനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
    സ്റ്റീഫന്‍ പാദുവ

74. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
    പട്ടം താണുപിള്ള

75. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
    കെ കരുണാകരന്‍
 76. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:
127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ)

77. ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു?
   12

78. ഒന്നാം ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയത് ഏത് സമരത്തെ തുടര്‍ന്നാണ്?
   വിമോചന സമരം

79. ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?
   കേരളം

80. കേരള നിയമ സഭയുടെ ചരിത്രത്തില്‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
    റോസമ്മ പുന്നൂസ്
 81. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി:
   റോസമ്മ പുന്നൂസ്

82. കേരളത്തില്‍ ആദ്യമായി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം ഏത്?
    ദേവികുളം (1958)

83. കേരളത്തിലെ ആദ്യത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ നേതൃത്വം നല്കിയത് ആരായിരുന്നു?
   പട്ടം താണുപിള്ള

84. കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി:
   വി ആര്‍ കൃഷ്ണയ്യര്‍

85. കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
    ആര്‍ ബാലകൃഷ്ണപിള്ള (25 വയസ്സ്)
 86. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ:
    സി എച്ച് മുഹമ്മദ് കോയ

87. കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി:
    ഡോ എ ആര്‍ മേനോന്‍

88. കേരള നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം:
    സി ജി ജനാര്‍ദ്ദനന്‍
89. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്‍ക്കാര്‍:
    ആര്‍ ശങ്കര്‍ മന്ത്രിസഭ

90. കേരളാനിയമസഭയില്‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി:
   പി കെ കുഞ്ഞ്
 91. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
    1965

92. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ്?
    1965

93. ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:
    1965 ലേത്

94. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
    എം ഉമേഷ് റാവു

95. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി:
    എം ഉമേഷ് റാവു
 96. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
   മഞ്ചേശ്വരം
97. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
    കെ ആര്‍ ഗൗരി

98. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
    സി ഹരിദാസ്

99. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്?
   1988 മേയ് 22

100. കേരള നിയമ സഭയില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി:
    എം വി രാഘവന്‍



30/09/2014

ഗാന്ധി ക്വിസ്.
 1. ഗാന്ധിജി ജനിച്ചത് എന്ന് ? 1869 ഒക്ടോബര്‍ 2
 2. ഗാന്ധിജിയുടെ ജനനസ്ഥലം ഇന്ന് ഏതു പേരിലാണ്  അറിയപ്പെടുന്നത് ? സുദാമാപുരി ( പോര്‍ബന്തര്‍)
 3. ഗാന്ധിജിയുടെ ഓമനപ്പേര്? മോനിയ
 4. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ? കരംചന്ദ് ഗാന്ധി(പിതാവ്), പുത്തലിഭായ്(മാതാവ്)
 5. ഗാന്ധിജിയുടെ വിവാഹം ? പതിമൂന്നാം വയസില്‍- കസ്തൂര്‍ഭായ്
 6. നിയമം പഠിക്കാന്‍ ലണ്ടനില്‍- 1888ല്‍
 7. ഇന്ത്യയില്‍ തിരിച്ചെത്തി കോടതിയില്‍ വക്കിലായി- 1891ല്‍
 8. ദക്ഷിണാഫ്രിക്കയിലേക്ക്- 1893ല്‍
 9. ബോവര്‍ യുദ്ധം - ആംബുലന്‍സ് സേനയില്‍ ചേര്‍ന്നു- 1899
10. ട്രാന്‍സ് വാള്‍ ബ്രിട്ടീഷ് അസോസിയേഷന്‍ സ്ഥാപിച്ചു.-1903
11. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം ആരംഭിച്ചു.-1904
12.സഹന സമര മുന്നണി- 1906
13. പ്രവാസി ദിനം- ജനുവരി-9 (  ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച്                                    ഇന്ത്യയിലേക്ക്.1915   )
14. ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ? ചമ്പാരന്‍-1917
15. ഖേദ സത്യാഗ്രഹം- അഹമ്മദാബാദ് മില്‍ തൊഴിലാളി സമരം-1918
16. ഗാന്ധിജി കോണ്‍ഗ്രസ് പ്രസിഡണ്ടായത് എന്ന്? 1924ല്‍ ബെല്‍ഗാം.
17.ചര്‍ക്ക സംഘം സ്ഥാപിച്ചു.-1925
18. ദണ്ഡി യാത്ര-1930 മാര്‍ച്ച് 12
19. വാര്‍ധ വിദ്യാഭ്യാസ പദ്ധതി- 1937ല്‍
20. ക്വിറ്റ് ഇന്ത്യ സമരം-1942ല്‍ ( പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം)
21. ഇന്ത്യന്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ ഗാന്ധിജി എവിടെ ആയിരുന്നു?                             .    കൊല്‍ക്കത്തയിലെ  നവഖാലിയില്‍ വര്‍ഗ്ഗീയ ലഹള നടന്ന സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
22. അന്ത്യം- 1948ല്‍ ജനുവരി 30- ന്യൂഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ വച്ച് വൈകുന്നേരം 5.15ന് .          വെടിയേറ്റ് രക്തസാക്ഷിത്വം.
23. ഗാന്ധിജിയുടെ അവസാന വാക്ക്? ഹേ റാം.
24. ഗാന്ധിജിയുടെ സമാധിസ്ഥലം- രാജ്ഘട്ട്.
25. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്? ഗോപാലകൃഷ്ണ ഗോഖലെ.
26. ഗാന്ധിജിയെ 'മഹാത്മാ' എന്ന് വിശേഷിപ്പിച്ചത്? രബീന്ദ്ര നാഥ ടാഗോര്‍.
26. ഗാന്ധിജിയെ 'അര്‍ദ്ധ നഗ്നനായ ഫക്കീര്‍' എന്ന് വിളിച്ചത് ആര്? വിന്‍സ്റ്റന്റ് ചര്‍ച്ചില്‍.
27. ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥകള്‍' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
      മഹാദേവ് ദേശായി.



No comments:

Post a Comment