PAGES

Thursday, 25 September 2014

മംഗള്‍യാന്‍- ദൗത്യം വിജയിച്ചു


മംഗള്‍യാന്‍- ദൗത്യം വിജയിച്ചു

ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.

സാക്ഷരം- രണ്ടാം ഘട്ടം


                            സാക്ഷരം- രണ്ടാം ഘട്ടം


സാക്ഷരം -ദിവസം-15-



                                       സാക്ഷരം -ദിവസം-16 -കൂട്ടുകാരായ് ചേര്‍ന്നു നില്ക്കാം


Wednesday, 24 September 2014

മംഗള്‍യാന്‍-പ്രദര്‍ശനം


                                         മംഗള്‍യാന്‍-ചിത്ര പ്രദര്‍ശനം

                                                      പ്രദര്‍ശനം വീക്ഷിക്കുന്ന കുട്ടികള്‍



മംഗള വിജയം


മംഗള വിജയം


           ''വന്നിതാ മംഗള ഗ്രഹമേ ഞങ്ങള്‍..
                വാനോളം മോദ മോഹങ്ങളോടെ..
                കാണട്ടെ നിന്‍ മഹാ വിസ്മയങ്ങള്‍..
                നുകരട്ട നിന്നിലമൃതകണം''.
                                                                       എഡിസണ്‍ സയന്‍സ് ക്ലബ്ബ്.








Tuesday, 23 September 2014

മംഗള്‍യാന്‍


                   പ്രപഞ്ച രഹസ്യം തേടി-മംഗള്‍യാന്‍


സ്വപ്ന നിഗൂഢതകള്‍ തേടി.....
മംഗള്‍യാന്‍ കുതിക്കുന്നു.....
നാളെ പുലര്‍ച്ചയ്ക്ക്.......!!
ഈ അസുലഭ മുഹൂര്‍ത്തം ആഘോഷിക്കാന്‍..
കൂളിയാട് ഗവ.യു.പി.സ്കൂള്‍ എഡിസണ്‍ സയന്‍സ് ക്ലബ്ബും...

ബഹിരാകാശം.....ചൊവ്വ.....മംഗള്‍യാന്‍... അറിവുകളുടെ ചുരുള്‍ വിടര്‍ത്തിക്കൊണ്ട്......


  പ്രദര്‍ശനത്തിനുള്ള പതിപ്പുകളുടെ പണിപ്പുരയില്‍ എഡിസണ്‍ സയന്‍സ് ക്ലബ്ബിലെ കൂട്ടുകാര്‍.

  

കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകള്‍



Sunday, 7 September 2014

ഓണാഘോഷം


നാട്ടുപൂക്കളുടെ സമൃദ്ധിയുമായി  ഓണാഘോഷം 
അന്ന്യമാകുന്ന നാട്ടുപൂക്കൾ ശേഖരിച്ച്  സ്കൂളിൽ പുഷ്പോത്സവം സംഘടിപ്പിച്ചു. ദശപുഷ്പങ്ങൾ, കക്കപൂവ്, ഓണപ്പൂവ്, തുമ്പ, ചെത്തി, നന്ദ്യാർവട്ടം, പിച്ചകം, പാരിജാതം, സർവ്വസുഗന്ധി, കാശിത്തുമ്പ, പെരയലം, തോട്ടവാഴ തുടങ്ങി 150 ഓളം പൂക്കൾ പ്രദർശനത്തിനൊനൊരുക്കി. പറമ്പിലും വയലേലകളിലും പാറപ്പുറങ്ങളിലും ചെന്ന് കുട്ടികൾ ശേഖരിച്ച് ഇനം തിരിച്ച് പെരെഴുതിയാണ് പ്രദർശനത്തിനൊരുക്കിയത് .
പൂക്കള നിർമാണം ഓണക്കളികൾ, സദ്യ  എന്നിവയും ഓണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.




ഓണാഘോഷം- സ്പൂണ്‍ വിത്ത് ലെമണ്‍ മത്സരം

പുഷ്പ പ്രദര്‍ശന ഹാള്‍

പുഷ്പോത്സവ പ്രദര്‍ശന ഹാള്‍




സ്കൂളിലൊരുക്കിയ പൂക്കളം


ബലൂണ്‍ ഫൈറ്റിംഗ് മത്സരം

ഓണാഘോഷം
ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും 
തിരുവോണം ആശംസിക്കുന്നു.

Monday, 1 September 2014

ഒന്നാം തരം - ഒന്നാന്തരം


                                                               ഒന്നാം  തരം - ഒന്നാന്തരം
                 സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ


                                                             കുട്ടികളുടെ പോർട്ട്‌ ഫോളിയോ
                                                ചിൽഡ്രൻസ്   കോർണറിലേക്ക് .......

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

ബ്ലോഗ്  ഉദ്ഘാടനം

   സ്കൂള്‍ ബ്ലോഗ് എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. എ.ജി.അജിത്ത്കുമാര്‍ ഉദ്ഘാടനം   ചെയ്തു.  ഹെഡ്മാസ്സ്റ്റര്‍ ശ്രീ.കെ.ടി.വി.നാരായണന്‍, സ്റ്റാഫ്  അംഗങ്ങള്‍,കുട്ടികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.