PAGES

Monday, 3 October 2016




അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ തയ്യാറാക്കിയ പയർ ഭൂപടത്തിന്റെ അനാച്ഛാദനം ബഹു.കാസറഗോഡ് എം പി . ശ്രീ.പി. കരുണാകരൻ നിർവഹിക്കുന്നു.
            സ്‌കൂൾ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ് വിവിധയിനം പയറുകളിൽ ഇന്ത്യ ,കേരളം ഭൂപടങ്ങൾ ഉണ്ടാക്കി. ചെറുപയർ ,വൻപയർ,കടല,തുവര തുടങ്ങിയവ ഉപയോഗിച്ചാണ് ജില്ലാ,സംസ്ഥാനം തിരിച്ചത്.പയർ വർഷത്തിന്റെ ഭാഗമായി സ്‌കൂളിൽ നൂതന പരിപാടികളാണ് നടക്കുന്നത്.സ്‌കൂൾ വളപ്പിൽ പത്തു സെന്റ്‌ സ്ഥലത്ത് പയർ കൃഷി ചെയ്യുന്നു.

Saturday, 10 September 2016





എം പി ഫണ്ടിൽ നിന്നും സ്‍കൂളിനനുവദിച്ച ബസിന്റെ താക്കോൽ ദാന കർമം ബഹു.കാസറഗോഡ് എം പി . ശ്രീ.പി. കരുണാകരൻ നിർവഹിക്കുന്നു.

Monday, 29 August 2016

കൃഷി പാഠം 
  സ്‌കൂൾ പച്ചക്കറി കൃഷി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ശകുന്തള നിർവഹിക്കുന്നു.

Saturday, 6 August 2016

Thursday, 16 June 2016

ക്ലബ്ബുകള്‍
   


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.വി.ലളിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി കെ.നളിനി സ്വാഗതം പറയുകയും ശ്രീ.മനോജ്.കെ.മാത്യു ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.

Tuesday, 14 June 2016

ജൂൺ 5- ലോക പരിസ്ഥിതി ദിനം 
പരിസ്ഥിതി ദിന സന്ദേശമായി  സ്കൂൾ പരിസരത്ത്  വൃക്ഷത്തൈകൾ നടുകയും  പ്ലകാർഡുകൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.
 

Wednesday, 1 June 2016

പ്രവേശനോത്സവം
 2016-17 വര്‍ഷത്തെ പ്രവേശനോത്സവം  കയ്യൂര്‍-ചീമേനി പ‍ഞ്ചായത്ത്  മെമ്പര്‍ ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്  ശ്രീമതി കെ വി ലളിത ടീച്ചറുടെ സ്വാഗത ഭാഷണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു.പി.ടി. എ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ബേഗും പഠനോപകരണങ്ങളും മുഴുവന്‍ കുട്ടികള്‍ക്കും പരിപ്പ് പായസ വിതരണവും നടത്തി.




Friday, 18 March 2016

പെണ്ണൊരുമ
             പെണ്‍കുട്ടികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ്- പെണ്ണൊരുമ
    എസ് എസ് എ കാസര്‍ഗോഡിന്റെയും ബി ആര്‍ സി ചെറുവത്തൂരിന്റെയും സഹകരണത്തോടെ കൂളിയാട് സ്കളില്‍ 17-03-2016 ന് ജി.യു.പി എസ് കൂളിയാട് ഹെഡ്മിസ്റ്റ്രസ്  ശ്രീമതി കെ.വി.ലളിതയുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ക്യാമ്പ്  പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.കരുണാകരന്റെ അധ്യക്ഷതയില്‍ കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി എം.വി.ഗീത ഉദ്ഘാടനം ചെയ്തു. ജി.എച്ച.എസ് കൂളിയാട് ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്  ശ്രീ.കെ.ശ്രീനിവാസന്‍, സുഭാഷ് അറുകര തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.ബി ആര്‍ സി ട്രെയിനര്‍ ശ്രീ.രഞ്ജിത്ത്.കെ.പി നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ 43 കുട്ടികള്‍ പങ്കെടുത്തു.




Wednesday, 9 March 2016

വുഷുവില്‍ തിളങ്ങിയത് കാസര്‍ഗോഡിന്റെ കുട്ടികള്‍.


  സ്വര്‍ണ മെഡല്‍ നേടിയ എം.രേവതി കൂളിയാട് സ്കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനിയാണ്.

Tuesday, 8 March 2016

                            സ്കൂളിലെ നൃത്ത പരിശീലന ക്ലാസ്


Saturday, 9 January 2016

പരീക്ഷണ നിരീക്ഷണങ്ങള്‍
              അഞ്ചാം ക്ലാസിലെ കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുമായി

              ജാം നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഏഴാം ക്ലാസിലെ കുട്ടികള്‍

                ശാസ്ത്രപരീക്ഷണം നടത്തുന്ന ഏഴാം ക്ലാസിലെ കുട്ടികള്‍