സ്കൂള്‍ പ്രവേശനോത്സവം-2016
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി.പ്രധാനാധ്യാപകന്‍ ശ്രീ.കെ.ടി.വി.നാരായണന്‍മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടുകൂടി ചടങ്ങ് ആരംഭിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.സുകുമാരന്റെ അധ്യക്ഷതയില്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.കരുണാകരന്‍, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.കെ.പി.വനജ,ഹൈസ്കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീ.പി.വി.ദാമോദരന്‍, ശ്രീ സലാം ഹാജി ചാനടുക്കം തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.വി.വിജയന്‍മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.ഘോഷയാത്ര, പഠനോപകരണ വിതരണം, അക്ഷര ദീപം തെളിയിക്കല്‍ ,പായസ വിതരണം തുടങ്ങിയ പരിപാടികളും നടന്നു.
അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍
ReplyDeleteCopy and WIN : http://ow.ly/KNICZ